07:48pm 27 August 2026
NEWS
ആരോഗ്യ മേഖലയിലെ 'പാരാമെഡിക്കൽ' എന്ന വാക്ക് നിർത്തലാക്കുന്നു; ഇനി 'അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ'
04/07/2025  02:17 PM IST
സുരേഷ് വണ്ടന്നൂർ
ആരോഗ്യ മേഖലയിലെ പാരാമെഡിക്കൽ എന്ന വാക്ക് നിർത്തലാക്കുന്നു; ഇനി അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ

ന്യൂഡൽഹി: ആരോഗ്യമേഖലയിൽ ദീർഘകാലമായി ഉപയോഗിച്ചുവന്നിരുന്ന 'പാരാമെഡിക്കൽ' (Paramedical) എന്ന പദം ഔദ്യോഗികമായി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. 2021-ലെ നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഫഷൻസ് (NCAHP) നിയമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇനിമുതൽ 'പാരാമെഡിക്കൽ' എന്നതിന് പകരം 'അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ' (Allied and Healthcare) എന്ന പദം ഉപയോഗിക്കണമെന്ന് നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഫഷൻസ് (NCAHP) സർക്കുലറിലൂടെ അറിയിച്ചു.

ഈ മാറ്റം രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവ ഔദ്യോഗിക കത്തിടപാടുകൾ, പരസ്യങ്ങൾ, നയങ്ങൾ, പരിശീലന പരിപാടികൾ, സ്ഥാപനങ്ങളുടെ പേരുകൾ, റിക്രൂട്ട്‌മെന്റ് അറിയിപ്പുകൾ, പഠന സാമഗ്രികൾ, മറ്റ് സർക്കാർ രേഖകൾ എന്നിവയിലെല്ലാം പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. NCAHP നിയമം 2 (b), (c), (d), (e), (j) വകുപ്പുകളിൽ നിർവചിച്ചിരിക്കുന്ന പ്രകാരം 'അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ' എന്ന പദം വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്ട്രോണിക് രൂപത്തിലുമുള്ള എല്ലാ ആശയവിനിമയങ്ങളിലും ഉപയോഗിക്കണം.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ വകുപ്പുകൾ തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ അധികാരികളെയും സ്ഥാപനങ്ങളെയും ഇത് അറിയിക്കണമെന്നും എത്രയും വേഗം ഈ മാറ്റം നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു. NCAHP സെക്രട്ടറി ക്ലാംഗ്ബാൻ റോബർട്ട് സിംഗ് പുറത്തിറക്കിയ ഈ സർക്കുലർ ഉന്നതാധികാരികളുടെ അനുമതിയോടെയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img